മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസണ്‍ വണിന് നാളെ തിരശീല വീഴുകയാണ്. പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ വിജയിയെ തീരുമാനിക്കും എന്നു പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മല്‍സരത്തിന്റെ അവസാന ദിനത്തില്‍ മാറ്റുരുക്കുന്നത് അഞ്ചു പേരാണ്. സാബുമോന്‍ അബ്ദുസമദ്, പേളി മാണി, അരിസ്റ്റോ സുരേഷ്, ഷിയാസ്, ശ്രീനിഷ് തുടങ്ങിയവര്‍ ഫൈനലില്‍ ഉണ്ടെങ്കിലും പ്രധാന മല്‍സരം പേളി മാണിയും സാബു മോനും തമ്മിലാണ്.
100 ദിവസം ഫോണും പത്രവും കലണ്ടറും വാച്ചും ഉള്‍പ്പടെയുള്ള എല്ലാ കാല നിര്‍ണയ, ആശയ വിനിമയ ഉപാധികളുമില്ലാതെ വലിയ മുന്‍പരിചയമില്ലാത്ത ഒരു കൂട്ടം ആളുകള്‍ക്കൊപ്പം 100 ദിവസം ബിഗ് ബോസ് ഹൗസില്‍ പിന്നിടുക എന്നതാണ് മല്‍സരത്തിന്റെ ആശയം. മല്‍സരാര്‍ത്ഥികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെയും ഇടപെടലിന്റെയും അടിസ്ഥാനത്തില്‍ ഓരോ ആഴ്ചയും എലിമിനേഷന്‍ ലിസ്റ്റിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നത് മല്‍സരാര്‍ത്ഥികള്‍ തന്നെയായിരുന്നു.
പുറത്തുപോയ മല്‍സരാര്‍ത്ഥികളില്‍ പലരും ഗ്രാന്‍ഡ് ഫിനാലെയുടെ കാഴ്ചക്കാരായി മുംബൈയിലേക്ക് എത്തിയിട്ടുണ്ട്. ഇതുവരെ ഇവരില്‍ നിലപാട് വ്യക്തമാക്കിയവരെല്ലാം സാബുമോന്‍ വിജയിയാകണമെന്ന ആഗ്രഹമാണ് പങ്കുവെച്ചിട്ടുള്ളത്. ഹൗസിലെ എല്ലാവരുമായും സംസാരിക്കാനുള്ള ഒരു സ്‌പേസ് ഉറപ്പാക്കിയിട്ടുള്ള സാബുമോന്‍ അടിയന്തര ഘട്ടങ്ങളില്‍ എല്ലാവര്‍ക്കും സഹായം നല്‍കുന്ന ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. പലരുമായും പലഘട്ടത്തിലും വഴക്കുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഹൗസിനകത്ത് ഏറ്റവും സമചിത്തതയോടെ നില്‍ക്കാനും മല്‍സരത്തിന്റെ സ്വഭാവം നല്‍കുന്ന സമ്മര്‍ദം താരതമ്യേന ആയാസമില്ലാതെ മറികടക്കാനും സാധിച്ച മല്‍സരാര്‍ത്ഥിയാണ് സാബുമോന്‍.
ഇന്ന് അര്‍ധ രാത്രി വരെയാണ് പ്രേക്ഷകര്‍ക്ക് വോട്ടിംഗിന് അവസരമുള്ളത്. നാളെ രാവിലെ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെ രാത്രി ഏഴിനാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുക.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ