പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭീഷ്മപര്‍വം നാളെ തിയറ്ററുകളിലെത്തുകയാണ്. അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം മികച്ച അഡ്വാന്‍സ് ബുക്കിംഗാണ് രേഖപ്പെടുത്തുന്നത്. ചിത്രത്തിന്‍റെ പ്രമേയത്തിന് മഹാഭാരത കഥയുമായി സാമ്യമുണ്ടെന്ന് നേരത്തേ വിലയിരുത്തലുകളുണ്ടായിരുന്നു. ചിത്രത്തിന്‍റെ ട്രെയിലറിലും ഇതിന്‍റെ സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മഹാഭാരതം ഘടകങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് മമ്മൂട്ടിയും എത്തിയിരിക്കുകയാണ്.
‘എല്ലാ കഥകളിലും എല്ലാവരുടെയും ജീവിതത്തിലും ഇതിഹാസത്തിന്‍റേതായ ഘടകങ്ങളുണ്ടാകും. അതുപോലെ ഭീഷ്മപര്‍വത്തില്‍ മഹാഭാരതം ഘടകങ്ങളുണ്ട്’ ചിത്രത്തിന്‍റെ പ്രചാരണത്തിനായി സംഘടിപ്പിച്ച പ്രസ് മീറ്റില്‍ മമ്മൂട്ടി പറഞ്ഞു. ഇത് കുടുംബകഥയല്ല, കുടുംബങ്ങളുടെ കഥയാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും വേരുകളുണ്ട്, അമല്‍ നീരദിന്‍റെ മറ്റൊരു മമ്മൂട്ടി കഥാപാത്രമായ ബിലാലുമായി ഭീഷ്മയിലെ മൈക്കിളിന് സാമ്യതകളൊന്നും ഇല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.