സിനിമയില്‍ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ നോക്കിയ പ്രമുഖ നടന് ദിലീപല്ലെന്ന് വെളിപ്പെടുത്തി ഭാമ. വനിതയ്ക്ക് നല്കിയ ഇന്റര്‍വ്യൂവിലാണ് തന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകരോട് ഒരു നടന് ആവശ്യപ്പെട്ടിരുന്നുവെന്നും ആ പേര് വിഎം വിനു പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്നും ഭാമ പറഞ്ഞത്. ഇതിനു പിന്നാലെ ഇതു ദീലീപാണെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്നാണ് ഭാമയുടെ വിശദീകരണം. ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്
‘എല്ലാവര്ക്കും നമസ്കാരം,
ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്.
പ്രമുഖ വാരികയായ ‘വനിതക്ക് ‘ഞാന്‍ നല്കിയ ഇന്റര്‍വ്യൂ വിലെ ചില പ്രസക്തഭാഗങ്ങള്‍ ആണ് എല്ലാവര്ക്കും തെറ്റിധാരണ നല്കാന് കാരണമായതെന്ന് ഞാന്‍ കരുതുന്നു. ‘പ്രസ്തുത വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ വ്യക്തി നടന് ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ’.ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന് എഴുതിയ റിപ്പോര്‍ട്ട് മായി,എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ ഞാന്‍ നല്കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹത്തോടെ,
ഭാമ’
Tags:Bhamadileep