ലോകസിനിമാ ചരിത്രത്തിലെ വിഖ്യാത ചരിത്രം അവതാറിന്‍റെ രണ്ടാം ഭാഗമായി വരുന്ന ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ജെയിംസ് കാമറൂണിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തുന്നു. 20ത് സെഞ്ച്വറി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം ആഗോള സിനിമാ പ്രേക്ഷകര്‍ ഏറെക്കാലമായി ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ്. 2009ല്‍ പുറത്തിറങ്ങിയ അവതാര്‍ ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതി 13 വര്‍ഷങ്ങള്‍ക്കിപ്പുറവും അവതാര്‍ നിലനിര്‍ത്തുന്നു.
On December 16, return to Pandora.
Watch the brand-new trailer and experience #AvatarTheWayOfWater in 3D. pic.twitter.com/UtxAbycCIc
— Avatar (@officialavatar) November 2, 2022
സാം വർത്തിംഗ്ടണും സോ സാൽഡാനയും തന്നെയാണ് രണ്ടാം ഭാഗത്തിലും മുഖ്യ വേഷത്തിലെത്തുന്നത്. സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, വിൻ ഡീസൽ, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരും അഭിനയിക്കുന്നു. അഞ്ചു ചിത്രങ്ങളാണ് ജെയിംസ് കാമറൂണ്‍ അവതാര്‍ സീരീസില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതില്‍ മൂന്നാമത്തെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ണമായും നാലാമത്തെ ചിത്രത്തിന്‍റെ ചില രംഗങ്ങളും ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.