സിബി മലയിലിന്‍റെ സംവിധാനത്തില്‍ ആസിഫ് അലി മുഖ്യ വേഷത്തില്‍ എത്തുന്ന കൊത്ത് എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. കോഴിക്കോട് പ്രധാന ലൊക്കേഷനായ ചിത്രത്തില്‍ റോഷന്‍ മാത്യു മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും സുഹൃത്ത് പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഓഗസ്റ്റില്‍ കൊത്ത് തിയറ്ററുകളിലെത്തും.
22 വര്‍ഷത്തിനു ശേഷം ഒരു ചിത്രത്തിന്‍റെ അണിയറയില്‍ സിബി മലയിലും രഞ്ജിതും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരും അഭിനേതാക്കളായി എത്തുന്നു. നവാഗതനായ ഹേമന്ദ് കുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. സംഗീതം കൈലാഷ് മേനോന്‍.