
തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധ നേടിയ സേതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മഹേഷും മാരുതിയും’ . ആസിഫലി നായകനായി എത്തുന്ന ചിത്രത്തില്‍ ഒരു മാരുതി കാറും പ്രധാന വേഷത്തിലുണ്ട്. ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സേതു സംവിധാന രംഗത്തിലേക്ക് എത്തിയത്. സച്ചിക്കൊപ്പം തിരക്കഥകള്‍ ഒരുക്കിയാണ് സേതു സിനിമാ രംഗത്തേക്കെത്തിയത്.
കുട്ടനാടന്‍ ബ്ലോഗിന് മുന്‍പേ ആലോചിച്ച കഥയാണ് ഇതെന്നും ഇപ്പോള്‍ മണിയന്‍ പിള്ള രാജു എന്ന നിര്‍മാതാവിന്റെ പിന്തുണയോടെ മുന്നോട്ടു പോകുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സേതു പറയുന്നു. ‘ 1983 ല്‍ മഹേഷിന്റെ പിതാവ് മാരുതി 800 ഗാമത്തിലേക്ക് കൊണ്ടുവരുന്നിടത്താണ് കഥ തുടങ്ങുന്നത്. അയാള്‍ക്ക് ആ വാഹനത്തോട് ഒരു വൈകാരിക അടുപ്പമുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആ ഗ്രാമത്തില്‍ മാറ്റം വരാത്തതായി അവശേഷിക്കുന്നത് മഹേഷും മഹേഷിന്റെ കാറും മാത്രമാണ്. പിന്നീട് ഒരു പെണ്‍കുട്ടി അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതുമാണ് പ്രമേയം’.
Asif Ali will essay the lead role in Sachy directorial ‘Maheshum Maruthiyum’. Shoot will start soon.