ആര്യ നായകനാകുന്ന പുതിയ തമിഴ്ചിത്രം മഹാമുനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങി. മൗനഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശാന്തകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മഹിമ നമ്പ്യാരാണ് നായികാ വേഷത്തില്‍ എത്തുന്നത്.
ഇന്ദുജ, ജൂനിയര്‍ ബാലയ്യ, ജയപ്രകാശ്, അരുള്‍ ദോസ്, ജിഎം സുന്ദര്‍, കാളി വെങ്കട് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. തമന്‍ സംഗീതം നല്‍കുന്ന ചിത്രത്തിനായി അരുണ്‍ പദ്മനാഭനാണ് ക്യാമറ ചലിപ്പിച്ചത്. എട്ടു വര്‍ഷത്തിന് ശേഷമാണ് സംവിധായകന്‍ ശാന്തകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. അരുള്‍ നിധിയും ഇനിയയും പ്രധാന വേഷങ്ങളിലെത്തിയ മൗനഗുരു ബോക്‌സ് ഓഫിസിലും നിരൂപകര്‍ക്കിടയിലും കൈയടി നേടിയ ചിത്രമാണ്.
Actor Arya’s new film with director Santhakumar of ‘Mounaguru’ fame titled ‘Magamuni’. Here is the first teaser for the film. Mahima Nambiar as the female lead.