അരുവി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിലൂടെ കേരളത്തിലും ഏറെ ശ്രദ്ധ നേടിയ നായികാ താരമാണ് അദിതി ബാലന്‍. എയ്ഡ്‌സ് രോഗിയായ അരുവിയായി മികച്ച പ്രകടനമാണ് അരുവി കാഴ്ചവെച്ചത്. ഇപ്പോള്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് അദിതി എന്നാണ് സൂചന. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുവ്വ ജാക്ക് ആന്‍ഡ് ജില്ലില്‍ ഒരു പ്രധാന വേഷമാണ് അദിതിക്ക്.
മഞ്ജുവാര്യരും കാളിദാസും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നായികയായി എസ്തര്‍ അനിലും ഉണ്ട്. ത്രില്ലര്‍ സ്വഭാവമാണ് ഈ ചിത്രത്തിന് ഉള്ളത്. നെടുമുടി വേണു,സൗബിന്‍ ഷാഹിര്‍,അജു വര്‍ഗീസ്,ബേസില്‍ ജോസഫ്,രമേഷ് പിഷാരടി,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.