ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. ഇന്നലെയായിരുന്നു വര്‍ണാഭമായ വിവാഹ ചടങ്ങ്. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ് നിഖിതയാണ് വധു. തമ്മനം സ്വദേശിയാണ് നിഖിത. പറവ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അര്‍ജുന് ഇപ്പോള്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയങ്ങളായ വേഷങ്ങള്‍ ലഭിക്കുന്നുണ്ട്.
ഇന്നലെ വൈകിട്ട് നടന്ന സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കായി ഒരുക്കിയ സല്‍ക്കാര ചടങ്ങില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പടെയുള്ള നിരവധി പ്രമുഖരാണ് എത്തിയത്.