തന്റെ മാതാപിതാക്കളുടേത് വിപ്ലവ കല്യാണമായിരുന്നെന്ന് നടി അനു സിതാര. അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണെന്നും താന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.
വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലിം ആണ്. അച്ഛന്റെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും നോമ്പ് എടുക്കാറുണ്ടെന്നും അഭിമുഖത്തില്‍ അനു സിത്താര പറഞ്ഞു.
അനുസിതാര നായികയായി എത്തുന്ന ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ ഉടന്‍ തിയറ്ററുകളില്‍ എത്തുകയാണ്. ദിലീപിന്റെ നായികയായി താരം അഭിനയിച്ച ശുഭരാത്രിയുടെയും ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. മമ്മൂട്ടി മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ സെറ്റിലാണിപ്പോള്‍ അനു സിതാരയുള്ളത്.
Anu Sithara reveals that their parents are inter-relegion couple. The family celebrates all the festivals irrespective of Religion.