അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘വണ്ടര്‍ വുമണ്‍’ റിലീസിന് തയാറെടുക്കുന്നു. പാര്‍വതി തിരുവോത്ത്, പദ്മപ്രിയ, നിത്യ മേനന്‍, സയനോര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം സോണി ലിവ്വിലൂടെ നവംബര്‍ 18നാണ് റിലീസ് ചെയ്യുന്നത്. ഗര്‍ഭിണികളായ വിവിധ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളും മനോവ്യാപാരങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ട്രെയിലര്‍ പുറത്തിറങ്ങി.
Wonder Women – A tale of pregnant women who meet at a prenatal class and stumble on far more than they expect! Writer-Director @anjalimenonfilm brings together a wonderful cast for '#WonderWomen' streaming on #SonyLIV from Nov 18th.#TheWonderBegins #WonderWomenOnSonyLIV pic.twitter.com/oVY7ZCIFWl
— Sony LIV (@SonyLIV) November 3, 2022
നദിയ മൊയ്തു, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും അഞ്ജലി മേനോനാണ്. സംഗീതം ഗോവിന്ദ് വസന്ത. ഛായാഗ്രഹണം മനീഷ് മാധവന്‍.