ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ പുതിയ കാരക്റ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. നേരത്തേ ഡിസംബറില്‍ ക്രിസ്മസ് റിലീസായി ചിത്രം പുറത്തിറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്നേഹ തുടങ്ങിയ നായികാ താരങ്ങള്‍ ചിത്രത്തിലുണ്ട്.
യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ള ഒരു പൊലീസ് സ്റ്റോറിയാണ് ചിത്രത്തിലുണ്ടാകുക. നേരത്തേ പ്രമാണി എന്നൊരു ചിത്രം മാത്രമാണ് മമ്മൂട്ടിയെ നായകനാക്കി ഉണ്ണികൃഷ്ണന് ഒരുക്കിയിട്ടുള്ളത്. ഈ ചിത്രം ബോക്സ് ഓഫിസില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മോഹന്‍ലാല്‍ ചിത്രം ആറാട്ടാണ് ബി ഉണ്ണികൃഷ്ണന് അവസാനമായി സംവിധാനം ചെയ്തത്.
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ഡിസംബര്‍ ആദ്യ പകുതിയില്‍ തിയറ്ററുകളിലെത്തുമെന്നാണ് സൂചന. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ എത്തുന്നു. ഇതുകൂടി കണക്കിലെടുത്താണ് ക്രിസ്റ്റഫര്‍ റിലീസ് ഫെബ്രുവരിയിലേക്ക് നീട്ടുന്നത്.