അല്‍ഫോണ്‍സ് പുത്രന്‍റെ (Alphonse Puthran) സംവിധാനത്തില്‍ പുറത്തുവരുന്ന പുതിയ ചിത്രം ‘ഗോള്‍ഡ്’ന്‍റെ (Gold Malayalam movie) സെന്‍സറിംഗ് പൂര്‍ത്തിയായി. പൃഥ്രിരാജും (Prithviraj) നയന്‍താരയും (Nayanthara) മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ഡിസംബര്‍ 1നാണ് തിയറ്ററുകളില്‍ എത്തുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് 2 മണിക്കൂര്‍ 45 മിനുറ്റ് ദൈര്‍ഘ്യമാണുള്ളത്.
അജ്‍മല്‍ അമീറും (Ajmal Ameer) ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത പ്രേമത്തിനു ശേഷം നിരവധി പ്രൊജക്റ്റുകള്‍ പരിഗണിക്കുകയും മാറ്റിവെക്കുകയും ചെയ്ത ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഈ പൃഥ്വിരാജ് ചിത്രത്തിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ, എഡിറ്റിംഗ്, വിഎഫ്എക്സ്, കളര്‍ മിക്സിംഗ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. മലയാളത്തിനു പുറമേ തമിഴിലും ഈ ചിത്രമെത്തുെന്നുണ്ട്. ദക്ഷിണേന്ത്യയിലും വിദേശ വിപണികളിലും മികച്ച റിലീസാണ് ചിത്രത്തിന് ലഭിക്കുന്നത്.