തമിഴില്‍ ‘ലാല്‍സലാം’ എന്ന പേരില്‍ ഒരു ചിത്രം വരുന്നു. വിഷ്ണു വിശാലും വിക്രാന്തും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ഐശ്വര്യ രജനീകാന്താണ് സംവിധാനം ചെയ്യുന്നത്. ഒരു സ്പെഷ്യല്‍ കാമിയോ റോളില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രത്തില്‍ എത്തുന്നുവെന്നും ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ വ്യക്തമാക്കുന്നു. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിനായി വിഷ്ണു രംഗസ്വാമിയാണ് ക്യാമറ ചലിപ്പിക്കുന്നത്. സാമൂഹ്യ രാഷ്ട്രീയ സ്വഭാവത്തിലുള്ള പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് ടൈറ്റില്‍ ലുക്ക് നല്‍കുന്ന സൂചന.