ഈ വീക്കെന്‍ഡിലെ കളക്ഷനില്‍ ആഗോളതലത്തില്‍ ഒന്നാമതെത്തിയത് ശങ്കര്‍ സംവിധാനം ചെയ്ത 2.0 എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. രജനികാന്ത്, അക്ഷയ് കുമാര്‍, എമി ജാക്‌സണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്തതിനാല്‍ ഒരു ദിവസം കൂടുതല്‍ ചേര്‍ത്താണ് വീക്കെന്‍ഡ് കളക്ഷന്‍ കണക്കു കൂട്ടിയിരിക്കുന്നത്. 65ലേറേ രാജ്യങ്ങളില്‍ വ്യത്യസ്ത ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 57.14 മില്യണ്‍ ഡോളര്‍ അഥവാ 400 കോടിക്കടുത്താണ് എല്ലാ സെന്ററുകളില്‍ നിന്നുമായി ഗ്രോസ് കളക്ഷനായി ചിത്രം നേടിയിട്ടുള്ളത്.
#BREAKING : #2Point0 is the No.1 Movie in the World for the Nov 29th – Dec 2nd Weekend..
With ~ ₹ 400 Crs [₹ 57.14 M] Gross WW Opening Weekend, it beats No.2 #FantasticBeasts 's this Weekend Gross of $51.40 M..
Congrats #Superstar @rajinikanth @akshaykumar @shankarshanmugh
— Ramesh Bala (@rameshlaus) December 3, 2018
51. 40 മില്യണ്‍ കളക്ഷന്‍ നേടിയ ഫന്റാസ്റ്റിക് ബീറ്റ്‌സാണ് രണ്ടാം സ്ഥാനത്തുള്ളത്. 2.0 വിവിധ രാജ്യങ്ങളില്‍ നേടുന്ന സ്വീകാര്യത ഹോളിവുഡ് മാധ്യമങ്ങളും വാര്‍ത്തയാക്കിയിട്ടുണ്ട്.
#Hollywood Trade Journals are acknowledging #2Point0 's humongous WW Box Office Nos.. https://t.co/XHbtOEh8aJ pic.twitter.com/kZ5k8COswN
— Ramesh Bala (@rameshlaus) December 3, 2018