സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സെക്‌സി ദുര്‍ഗ ഗോവ ഫിലിം മാര്‍ക്കറ്റിന്റെ ഫിലിംബസര്‍ റെക്കമന്റ്‌സ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണേഷ്യന്‍ സിനിമാ സമൂഹവും അന്താരാഷ്ട്ര സിനിമാ സമൂഹവും തമ്മിലുള്ള കൂട്ടായ്മകള്‍ വര്‍ധിപ്പിക്കുന്നതിനായി രൂപം നല്‍കിയിട്ടുള്ള പ്ലാറ്റ്‌ഫോമാണ് ഫിലിം ബസാര്‍. കൂടുതല്‍ അന്താരാഷ്ട്ര പ്രക്ഷേകരെ സ്വന്താക്കുന്നതിന് ഇത് ചിത്രത്തെ സഹായിക്കും. നേരത്തെ സനല്‍കുമാറിന്റെ ഒഴിവുദിവസത്തെ കളി എന്ന ചിത്രവും നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഗോവ ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഫിലിം ബസാറിന്റെ പത്താം എഡിഷന്‍ നവംബര്‍ 20 മുതല്‍ 24 വരെ ഗോവയില്‍ നടക്കും.
ഒരു ഇറോട്ടിക് സറ്റയര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രം പീഡനങ്ങള്‍ക്കിരയാകുന്ന സ്ത്രീകളോടു സ്വീകരിക്കുന്ന മനോഭാവവും അതിനു നല്‍കുന്ന സെന്‍സേഷണല്‍ സ്വഭാവവുമെല്ലാം ചിത്രം കൈകാര്യം ചെയ്യുന്നു. രാജശ്രീ ദേശ്പാണ്ഡെയാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. നിവ് ആര്‍ട്‌സ് മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്.