മലയാള സിനിമയില്‍ ഇപ്പോള്‍ വ്യത്യസ്തമായ പേരുകളുടെയും പോസ്റ്ററുകളുടെയും പരീക്ഷണമാണ് നടക്കുന്നത്. ഏതാനും വര്‍ഷം മുമ്പ് ഇറങ്ങുന്നതില്‍ പാതിയിലേറെ പടത്തിന് ഇംഗ്ലീഷ് പേരായിരുന്നെങ്കില്‍ ഇപ്പോള്‍ ശുദ്ധമായ മലയാളത്തിലാണ് പേരുകളേറെയും വരുന്നത്. നീണ്ട വാക്യങ്ങളായാണ് പല പേരുകളും എത്തുന്നത് എന്നതും കൗതുകകരമാണ്. നാല് ഓണച്ചിത്രങ്ങളില്‍ മൂന്നിന്റെ പേരും ഇത്തരത്തിലായിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായ പേരും പോസ്റ്ററുമായി മറ്റൊരു ചിത്രം കൂടി എത്തുന്നു. അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിനു ശേഷം എ ജെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ അടിനാശം വെള്ളപ്പൊക്കം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. പവി ശങ്കര്‍ ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Tags:A j vargeeseAdinasham vellappokkam