താന്‍ പലകുറി വിഷാദ രോഗത്തില്‍ വീണ്ടുപോയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ഇല്യാന ഡിക്രൂസ്. കാരണമെന്തെന്ന് അറിയാത്ത നിരാശയും സങ്കടവും തന്നെ മൂടിയിരുന്നെന്നും വേഗത്തില്‍ ഇതെല്ലാം അവസാനിച്ചെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. പതിനഞ്ചു വയസു മുതല്‍ തന്റെ മെലിഞ്ഞ ശരീര പ്രകൃതി ദുഖിതയാക്കിയിട്ടുണ്ട്. എല്ലാവരും തന്നെ അംഗീകരിക്കണമെന്ന് ആഗ്രഹിച്ചു. മൂന്നുവര്‍ഷം മുമ്പു വരെ വിഷാദം തന്നെ ബാധിച്ചെന്നും കാരണം വ്യക്തമാകാത്ത ഈ നിരാശയുടെ അവസ്ഥ വിഷാദമാണെന്ന് ചൂണ്ടിക്കാട്ടിയത് സുഹൃത്തുക്കളാണെന്നും ഇല്യാന പറയുന്നു. ഇത് തിരിച്ചറിഞ്ഞ കരകയറാനും സന്തോഷവതിയാകാനും തനിക്ക് കഴിഞ്ഞെന്നും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഇല്യാന പറയുന്നു.
Unapologetic. Unfiltered. Imperfect. This is me. Flaws and all. Thank you @levis_in ♥️ To watch the full clip, click on the link in my bio. #ishapemyworld #levis