എംടി വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴം ഹരിഹരന്റെ സംവിധാനത്തില്‍ എത്തുന്നുവെന്നും ഇതിഹാസ കഥാപാത്രമായ ഭീമനായി മോഹന്‍ലാല്‍ എത്തുന്നുവെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പഴശിരാജയുടെ വിജയത്തിന് ശേഷമാണ് ഗോകുലം മൂവീസിനു വേണ്ടി തന്നെ ഇത്തരമൊരു സംരംഭത്തെ കുറിച്ച് ഹരിഹരന്‍ ചിന്തിച്ചത്. എന്തുകൊണ്ടാണ് അത് നടക്കാതെ പോയതെന്ന് ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ് ഹരിഹരന്‍. എംടി തിരക്കഥ എഴുത്ത് ആരംഭിച്ചിരുന്നു. എന്നാല്‍ ഒരു ചിത്രത്തിലേക്ക് നോവലിനെ ഒതുക്കിയാല്‍ പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടുപോകുമെന്നും അതിനാല്‍ രണ്ടുഭാഗങ്ങളായി സിനിമ ഒരുക്കാമെന്നുമായിരുന്നു എംടി യുടെ നിലപാട്. പക്ഷേ നിര്‍മാതാവ് ഗോകുലം ഗോപാലന്‍ ഇതിനോട് യോജിക്കാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പരസ്യ സംവിധായകനായി തിളങ്ങിയ ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം സിനിമയാക്കാന്‍ ശ്രമിക്കുന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകളുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്‍പ്പടെ വിവിധ ഭാഷകളിലായി ചിത്രമെത്തിക്കാനാണേ്രത ശ്രമിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ലോകം ശ്രദ്ധിക്കുന്ന സിനിമയായി മാറുമെന്ന് ഹരിഹരന്‍ പറയുന്നു.