ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിങിനിടെ മമ്മൂട്ടിക്ക് പരുക്ക്. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘടന രംഗത്തിന്റെ പെർഫെക്ഷനായി ഒരു മണിക്കൂറിലേറെ വിവിധ തരത്തിൽ റീടേക്കുകൾ എടുക്കുന്പോഴായിരുന്നു താരത്തിന് മുറിവ് പറ്റിയത്.പരുക്ക് സാരമുള്ളതല്ലെന്നും മമ്മുക്ക സുഖമായിരിക്കുന്നുവെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന മാമാങ്കത്തില്‍ മമ്മൂട്ടിയെത്തുന്നത് നാലു ഗെറ്റപ്പുകളില്‍. ഇതില്‍ 35 മിനിറ്റോളം നീളുന്ന ഒരു ഗെറ്റപ്പില്‍ മമ്മൂട്ടിയെത്തുന്നത് സ്‌ത്രൈണ ഭാവത്തിലാണ്. മംഗലാപുരത്ത് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് പുരോഗമിക്കകയാണ്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രശസ്ത തമിഴ് യുവ താരവും എത്തുന്നുണ്ട്. നായികയായ ദേവദാസിയെ ഒരു ബോളിവുഡ് നടിയാണ് കൈകാര്യം ചെയ്യുന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ച് നടിമാരില്‍ രണ്ട് പേരെ ബോളിവുഡില്‍ നിന്നും മൂന്ന് പേര്‍ മലയാളത്തില്‍ നിന്നുമാണ്.
50 കോടിയോളം ചെലവു പ്രതീക്ഷിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മൊഴിമാറ്റും. മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും റിലീസ് ഉണ്ടാകും. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ഒട്ടേറേ വൈകാരിക മുഹൂര്‍ത്തങ്ങളും ചേര്‍ന്നതാണ് മാമാങ്കമെന്ന് വേണു കുന്നപ്പിള്ളി വ്യക്തമാക്കുന്നു.
50 ദിവസത്തോളം നീളുന്ന പ്രധാന ഷെഡ്യൂളില്‍ എറണാകുളത്ത് സെറ്റിട്ടാണ് ചിത്രീകരണം നടത്തുക. പ്രശസ്തരമായ സാങ്കേതിക വിദഗ്ധരാണ് 17-ാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ കഥ പറയുന്ന ചിത്രത്തിനായി അണിനിരക്കുന്നത്.
Tags:mamankammammoottysajeev pilla