ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ എത്തിയ രണ്ടാമത്തെ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും റിലീസ് സെന്ററുകളിലെ പ്രദര്‍ശനം അവസാനിപ്പിച്ചു. 75 ദിവസത്തോളം പ്രദര്‍ശനം നടന്ന ഈ ചിത്രം സൂപ്പര്‍ ഹിറ്റ് പദവി ആദ്യ മാസത്തില്‍ തന്നെ കരസ്ഥമാക്കിയിരുന്നു. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സജയന്‍, അലന്‍സിയര്‍ തുടങ്ങി എല്ലാ അഭിനേതാക്കളുടെയും മികച്ച പ്രകടനം ചിത്രത്തിന് മുതല്‍ക്കൂട്ടായി. നിരൂപകരുടെയും സാധാരണ പ്രേക്ഷകരുടെയും പ്രിയം ഒരു പോലെ നേടിയ ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് 18.1 കോടി രൂപയാണ് നേടിയിട്ടുള്ളത്. മൊത്തം വേള്‍ഡ് വൈഡ് കളക്ഷനില്‍ 20 കോടിക്കു മുകളില്‍ സ്വന്തമാക്കാന്‍ ചിത്രത്തിനായിട്ടുണ്ട്. കേരളത്തിനു പുറത്ത് ബെംഗളൂരു പോലുള്ള സെന്ററുകളില്‍ മികച്ച പ്രകടനം ചിത്രം കാഴ്ച വെച്ചിരുന്നു.
Tags:dileesh pothanfahad fazilNimisha sajayanSuraj venjarammoodthondimuthalum driksakshiyum