വി എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയനിലെ നായിക സ്ഥാനത്തു നിന്ന് മഞ്ജു വാര്യരെ നീക്കിയെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ തന്നെ രംഗത്ത്. ട്വിറ്ററിലൂടെയാണ് വി എ ശ്രീകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അറസ്റ്റിനു പിന്നിൽ മഞ്ജുവും ശ്രീകുമാറും ആണെന്ന തരത്തിൽ ദിലീപ് മൊഴി നൽകുകയും ജാമ്യ ഹർജിയിൽ ആരോപിക്കുകയും ചെയ്തിരുന്നു. ശ്രീകുമാറിനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഒടിയൻ,രണ്ടാമൂഴം എന്നീ ചിത്രങ്ങളിൽ നിന്ന് മഞ്ജുവിനെ നീക്കിയതായി റിപ്പോർട്ടുകൾ വന്നത്. രണ്ടാമൂഴത്തിലെ നായികയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.