നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ രണ്ടാം വട്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിര്‍ഷയാണ് തനിക്ക് 25,000 രൂപ കൈമാറിയതെന്നാണ് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി. മുമ്പ് ദിലീപിനൊപ്പം എത്തി നാദിര്‍ഷ നല്‍കിയ മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് നാദിര്‍ഷയെ വീണ്ടും വിളിച്ചുവരുത്തിയത്. എന്നാല്‍ പൊലീസ് തന്നെ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമെല്ല് ഭീഷണിയുയര്‍ത്തിയില്ല എന്നാണ് ഇന്ന് ചോദ്യം ചെയ്യലിനു ശേഷം പുറത്തെത്തിയ നാദിര്‍ഷ പറഞ്ഞത്. നാദിര്‍ഷയെ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്ന് നേരത്തേ പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എഴുതിത്തയാറാക്കിയ ചോദ്യങ്ങള്‍ വെച്ചായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍.
ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും.
Tags:nadirshah