മലയാളത്തിലെ ശ്രദ്ധേയനായ യുവ താരം ധ്രുവന്‍ (Dhruvan) വിവാഹിതനായി (Got married). പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ധ്രുവനും അഞ്ജലിയും തമ്മിലുള്ള വിവാഹത്തിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. വിവിധ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ധ്രുവൻ ക്വീൻ എന്ന ചിത്രത്തിലെ നായകസമാന വേഷത്തിലൂടെയാണ് ശ്രദ്ധേയനായത്.
ചിൽഡ്രൻസ് പാർക്ക്, ഫൈനൽസ്, ആറാട്ട് എന്നിവയാണ് ധ്രുവന്‍ അഭിനയിച്ച പ്രധാന ചിത്രങ്ങൾ. അടുത്തിടെ അജിത് കുമാർ ചിത്രം വലിമൈയിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു.