Select your Top Menu from wp menus

നിവിനിന്‍റെ ‘കനകം, കാമിനി, കലഹം’ പോസ്റ്റ് പ്രോഡക്ഷനിലേക്ക്

‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’ എന്ന ചിത്രത്തിലൂടെ വിജയകരമായി അരങ്ങേറ്റം കുറിച്ച രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കനകം, കാമിനി, കലഹം’ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. നിവിന്‍ പോളിയാണ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം പോളി ജൂനിയര്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് നിര്‍മിക്കുന്നത്. ആക്ഷേപ ഹാസ്യ സ്വഭാവത്തിലുള്ള ഒരു ഫാമിലി ഡ്രാമയാണ് ചിത്രം. ഒരു മാസത്തില്‍ കുറവ് മാത്രമാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗിന് എടുത്തത്.

ഗ്രേസ് ആന്‍റണിയാണ് ചിത്രത്തിലെ നായിക. ജോയ് മാത്യു, വിന്‍സി അലോഷ്യസ്, ജാഫര്‍ ഇടുക്കി, ശിവദാസ് കണ്ണൂര്‍, രാജേഷ് മാധവന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നേഹ നായരും യാക്സണ്‍ ഗ്യാരി പെരേരയുമാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി, എഡിറ്റിംഗ് മനോജ് കണ്ണോത്ത്.

Its wrap for Nivin Pauly’s ‘Kanakam,Kamini,Kalaham’. Ratheesh Pothuval directorial has Grace Antony as the female lead.

Related posts