കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നു. നരേയ്ന്‍, കാളിദാസ് ജയറാം തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. കമലിന്റെ രാജ് കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
. കുറേക്കാലമായി വമ്പന്‍ ഹിറ്റുകളില്ലാത്ത കമല്‍ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണിത്. നേരത്തേ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിച്ചു.
It’s a wrap for Lokesh Kanagaraj’s Kamal Hassan starrer Vikram. Vijay Sethupathi, Fahadh Faasil essaying the pivotal roles.