സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന് ‘ഞാന്‍ പ്രകാശന്‍’ ഷൂട്ടിംഗ് അവസാനിച്ചു. 15 വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 12നാണ് പാലക്കാടില്‍ ആരംഭിച്ചത്. കൊച്ചിയാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.
ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി പി ആര്‍ ആകാശ് എന്നു പേരുമാറ്റിയ പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു, ശ്രീനിവാസനും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. നിഖിലാ വിമലാണ് നായിക. സബിതാനന്ദ്, മഞ്ജു(മറിമായം ഫെയിം) എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിലണിനിരക്കുന്നു. സംഗീതം നല്‍കുന്നത് ഷാന്‍ റഹ്മാനാണ്. എസ് കുമാറാണ് ഛായാഗ്രാഹകന്‍.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ