റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തില്‍ എത്തിയ കായംകുളം കൊച്ചുണ്ണി വേള്‍ഡ് വൈഡ് കളക്ഷനില്‍ 25 കോടിക്കടുത്ത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലുമുണ്ട്. മലയാളം കണ്ട എക്കാലത്തേയും വലിയ റിലീസായി കേരളത്തിനു പുറമേ മറ്റ് ഇന്ത്യന്‍ സെന്ററുകളിലും യുഎഇ/ ജിസിസി സെന്ററുകളിലും ഒരുമിച്ചാണ് ചിത്രം റിലീസ് ചെയ്തത്. രണ്ടു ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷനായി ചിത്രം ഏകദേശം 16.50 കോടി രൂപ കളക്റ്റ് ചെയ്തിട്ടുണ്ടെന്ന് തെന്നിന്ത്യയിലെ പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. ഇതില്‍ ആദ്യ ദിനത്തില്‍ 9 കോടിക്കു മുകളില്‍ വേള്‍ഡ് വൈഡ് കളക്ഷനായി ലഭിച്ചിട്ടുണ്ട്.
#NivinPaulysMagnumOpus ' #KayamkulamKochunni rocks the WW Box office..
In two days, it collects a gross of 16.50 Crs at the WW Box office.. @NivinOfficial pic.twitter.com/6AezeV25l1
— Ramesh Bala (@rameshlaus) October 13, 2018
ശനിയാഴ്ച അവധി ദിവമാണ് എന്നതു കൂടി കണക്കിലെടുത്താല്‍ 25 കോടിക്ക് അടുത്തേക്ക് ചിത്രം ഇതിനകം എത്തിക്കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി ദിനങ്ങളില്‍ പരമാവധി കളക്ഷന്‍ സ്വന്തമാക്കുന്നതിന് അനുസരിച്ചിരിക്കും 100 കോടി ക്ലബിലേക്കുള്ള കൊച്ചുണ്ണിയുടെ യാത്ര. ബോബി-സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രം 40 കോടിക്കു മുകളില്‍ മുതല്‍ മുടക്കി ശ്രീ ഗോകുലം മൂവീസാണ് നിര്‍മിച്ചത്. പ്രചാരണത്തിനായും വന്‍ തുകയാണ് ചെലവഴിച്ചിട്ടുള്ളത്.