ഡോ. ബിജു സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമ വെയില്‍ മരങ്ങള്‍ ഷൂട്ടിംഗ് പൂർത്തിയായി. എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബിമാത്യു സോമതീരം നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സാണ് കേന്ദ്രകഥാപാത്രമാകുന്നത് .
നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ സരിത കുക്കു ,കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം മാസ്റ്റര്‍ ഗോവര്‍ദ്ധനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു .
നാല് ഋതുക്കളിലൂടെ പറയുന്ന കഥയുടെ മൂന്നു കാലങ്ങള്‍ ഹിമാചലിലും മഴക്കാലം കേരളത്തിലുമാണ് ചിത്രീകരിച്ചത്. നിരവധി ഷെഡ്യൂളുകളിലായി വിവിധ കാലാവസ്ഥകളില്‍ ചിത്രീകരിച്ച സിനിമ ഒരു വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
എം ജെ രാധാകൃഷ്ണന്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റ് ഡേവിസ് മാനുവലാണ്. സിങ്ക് സൗണ്ട് റെക്കോര്‍ഡിംഗും സൗണ്ട് ഡിസൈനും ജയദേവന്‍ ചക്കടത്തും സൗണ്ട് മിക്‌സിങ് പ്രമോദ് തോമസും .
കോസ്റ്റും ഡിസൈന്‍ അരവിന്ദ് ,മേക്കപ്പ് പട്ടണം ഷാ , ആര്‍ട് ഡയറക്ടര്‍ ജോതിഷ് ശങ്കര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍. സംവിധാന സഹായികള്‍ സിറാജ് ഷാ, ഡേവിസ് മാനുവല്‍, സുനില്‍ സി.എന്‍. ,ഫെബിന്‍. പ്രൊഡക്ഷന്‍ കണ്ട്രോള്‍ പ്രശാന്ത് പ്രഭാകരനും അങ്കിത് സൂതും. മൂവി നൊമാദ്‌സ് ആണ് ചിത്രത്തിന്റെ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് .