ഒരു നവാഗത സംവിധായകന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പായിരിക്കും മലയാളത്തില്‍ ദി ഗ്രേറ്റ് ഫാദര്‍ സ്വന്തമാക്കുക. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിനെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ആരാധകര്‍ നടത്തിയിട്ടുള്ളത്. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് അടുത്തിടെ ഒരു മെഗാസ്റ്റാര്‍ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും കിട്ടുക.
കേരളത്തിനു പുറമേ നിരവധി വിദേശ രാജ്യങ്ങളിലും ചിത്രത്തിന്റെ ഫാന്‍സ് ഷോകള്‍ അരങ്ങേറും. മാര്‍ച്ച് 30ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് മേരിക്ക, യുഎഇ, മറ്റ് അറബ് രാജ്യങ്ങള്‍, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പ്രത്യേക പ്രദര്‍ശനങ്ങളുണ്ടാകും. യുഎസില്‍ ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ന്യൂജേഴ്‌സി, ആസ്‌ട്രേലിയയില്‍ മെല്‍ബണ്‍, സിഡ്‌നി, കാന്‍ബെറ എന്നീ പ്രധാന നഗരങ്ങളിലാണ് പ്രദര്‍ശനം.
ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നതിനൊപ്പം തന്നെ സ്റ്റൈലിഷ് ലുക്കില്‍ ആക്ഷന്‍ മോഡില്‍ എത്തുന്നുവെന്നതുമാണ് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്
Tags:haneef adenimammoottythe great father