
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം ‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’ ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കും. നേരത്തേ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ചില കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. 2018 മധ്യത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട കഥ തന്നെയാണ് ചിത്രം പറയുന്നത്. സിനിമാ മോഹിയായ ചെറുപ്പക്കാരനായാണ് ദുല്‍ഖര്‍ എത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി മാപ്പിള ഖലാസി എന്നൊരു ചിത്രവും സലിം അഹമ്മദ് പ്ലാന്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.