‘ബാഹുബലി ബിഫോർ ദി ബിഗിനിംഗി’ൽ ശിവകാമിയായി വാമിക് ഗബ്ബി
നെറ്റ്ഫ്ലിക്സ് സീരീസായ ബാഹുബലി ബിഫോർ ദി ബിഗിനിംഗിൽ ശിവകാമിയായി വാമിക് ഗബ്ബി അഭിനയിക്കുന്നു. എസ് എസ് രാജമൌലിയുടെ തിരക്കഥയില്‍ എത്തിയ രണ്ട് ബാഹുബലി ചിത്രങ്ങള്‍ക്ക് മുന്‍പുള്ള കഥ പറയുന്ന സീരീസ് ആണിത്. സിനിമയില്‍ രമ്യാകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയുടെ ചെറുപ്പകാലമാണ് വാമിഖ അവതരിപ്പിക്കുന്നത്.
ആനന്ദ് നീലകണ്ഠന്‍ രചിച്ച റൈസ് ഓഫ് ശിവകാമി, ചതുരംഗ, ക്യൂന്‍ ഓഫ് മഹിഷ്മതി എന്നീ നോവലുകളെ ആധാരമാക്കുന്നതാണ് വെബ് സീരീസ്.. 2018 ൽ ദേവ കട്ടയും പ്രവീൺ സതരുവും സംവിധായകരായി അതിന്‍റെ ചിത്രീകരണം ആരംഭിച്ചിരുന്നു. ബോളിവുഡ് നടി മൃനാൽ താക്കൂർ ശിവകാമിയുടെ വേഷത്തിൽ അഭിനയിച്ചു. എന്നിരുന്നാലും, നെറ്റ്ഫ്ലിക്സിന് ഇതില്‍ തൃപ്തി തോന്നാത്ത സാഹചര്യത്തില്‍ വീണ്ടും ചിത്രീകരണത്തിന് തീരുമാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ‘ജന്നത്ത്’ ഫെയിം കുനാൽ ദേശ്മുഖും ‘ദി ഗേൾ ഓൺ ദി ട്രെയിൻ’ ഫെയിം റിബു ദാസ് ഗുപ്തയും ‘ബാഹുബലി ബിഫോർ ദി ബിഗിനിംഗ്’ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. ഗോദ,9 എന്നീ ചിത്രങ്ങളിലെ വേഷത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ പഞ്ചാബി താരമാണ് വാമിഖ.
Wamiqa Gabbi will essay the role of Shivakami in the Netflix series ‘Baahubali Before The Beginning’.