ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇരി ഇന്നലെ തിയറ്ററുകളിലെത്തി മികച്ച ത്രില്ലര്‍ എന്ന അഭിപ്രായം നേടിയിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിനെതിരേ ആദ്യ ദിവസം തന്നെ റിവ്യൂ എഴുതിയ മാതൃഭൂമി ചിത്രത്തിലെ ട്വിസ്റ്റും സസ്‌പെന്‍സും വെളിപ്പെടുത്തുന്ന രീതിയില്‍ പ്രസിദ്ധീകരിച്ചു എന്ന് അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം സൈജു എസാണ് സംവിധാനം ചെയ്തത്. നേരത്തേയും ചില ചിത്രങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നുവെന്ന് മാതൃഭൂമിക്കെതിരേ ആരോപണമുണ്ട്. നേരത്തേ ചാണക്യതന്ത്രത്തിന്റെ സെറ്റില്‍ മാസ്റ്റര്‍പീസിന്റെ വിജയമാഘോഷിക്കവേ ഉണ്ണി മുകുന്ദനും മാതൃഭൂമി ലേഖകനും സംഘര്‍ഷമുണ്ടായിരുന്നു.
മാതൃഭൂമിയുടെ സമീപനത്തിനെതിരേ നിര്‍മാതാവ് വൈശാഖ് രംഗത്തെത്തിയിരിക്കുകയാണ്. മാതൃഭൂമി ലേഖകന്‍ അതിന്റെ പാരമ്പര്യത്തിന് നിരക്കാത്ത രീതിയിലാണ് റിവ്യൂ തയാറാക്കിയതെന്നും ഇത് പിതൃശൂന്യ പ്രവര്‍ത്തനമാണെന്നും വൈശാഖ് പറയുന്നു.
മാതൃഭൂമിയെ ഇനി ടോയ്‌ലറ്റ് പേപ്പറാക്കി ഉപയാഗിക്കാമെന്ന തരത്തില്‍ പ്രതികരണ വീഡിയോയുമായി പ്രശാന്ത് അലക്‌സാണ്ടറും രംഗത്തെത്തി.