ദളപതി വിജയ് യുടെ ദീപാവലി റിലീസ് ചിത്രം സര്‍ക്കാരിന്റെ കേരള വിതരണാവകാശം വിറ്റു പോയത് റെക്കോഡ് തുകക്കെന്ന് സൂചന. വോള്‍മാര്‍ട്ട് ഫിലിംസാണ് വന്‍ തുകയ്ക്ക് ചിത്രം സ്വന്തമാക്കിയിട്ടുള്ളത്. തുക കൃത്യമായി ഇതുവരെ പുറത്തു വന്നിട്ടില്ല. ഒരു തമിഴ് ചിത്രത്തിന്റെ വിതരണത്തിന് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന തുകയാണ് സര്‍ക്കാര്‍ നേടിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തേ ആര്യ നായകനായ ഗജിനികാന്ത് കേരളത്തില്‍ വിതരണം ചെയ്തതും വോള്‍മാര്‍ട്ട് ഫിലിംസാണ്.
മുരുകദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായികയാകുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ