ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ തിയേറ്ററുകളിലേക്കുള്ള വരവറിയിച്ചു മോഷൻ പോസ്റ്റർ റിലീസായി. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.
വൻ താര നിരയാണ് ചിത്രത്തിൽ. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫെയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, അനുശ്രീ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമാകുമെന്നുറപ്പ് നൽകുന്നു.
Here is the motion poster of #voiceofsathyanathan
My Next PRO Role with #Dileep #Jojugeorge and Director #RafiVoice of Sathyanathan coming to kerala theatres in May 2023 pic.twitter.com/FnNkZW0ljS
— Pratheesh Sekhar (@propratheesh) April 6, 2023
ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സഹനിർമ്മാണം :റോഷിത് ലാൽ, പ്രിജിൻ ജെ.പി, എക്സികുട്ടിവ് പ്രൊഡ്യൂസർ : മഞ്ജു ബാദുഷ, നീതു ഷിനോയ്,ജിതിൻ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക് & റോബിൻ അഗസ്റ്റിൻ,സ്റ്റിൽസ്- ഷാലു പേയാട്, ഡിസൈൻ- ടെൻ പോയിന്റ്. ചിത്രം മേയ് മാസത്തിൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ : പ്രതീഷ് ശേഖർ.