റാഫിയുടെ സംവിധാനത്തില്‍ ദിലീപ് മുഖ്യ വേഷത്തിലെത്തിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ കേരള ബോക്സ് ഓഫീസിൽ പത്തു കോടി കളക്ഷന്‍ പിന്നിട്ടു.രണ്ടാംവാരത്തിലും ചിത്രം താരതമ്യേന മികച്ച പ്രകടനം നടത്തുന്നുണ്ട്. ചിത്രം തിയറ്ററുകളില്‍ നിന്നു തന്നെ ലാഭം നേടിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
https://youtu.be/D3UqE4dGNo0?si=k8_m7lFJIaQsaWey
ബാദുഷാ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപിനൊപ്പം ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. അങ്കിത് മേനോൻ സംഗീതമൊരുക്കിയ വോയ്‌സ് ഓഫ് സത്യനാഥൻ എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. പി ആർ ഓ പ്രതീഷ് ശേഖർ.
കേരള കളക്ഷന്‍ 10 കോടി പിന്നിട്ട് ‘വോയ്‌സ് ഓഫ് സത്യനാഥൻ’