തമിഴ്‌നാട് ബോക്‌സ്ഓഫിസില്‍ ഏറ്റവുമധികം വിജയം നേടിയ തമിഴ് ചിത്രമായി തല അജിത് കുമാറിന്റെ വിശ്വാസം മാറിക്കഴിഞ്ഞു. ശിവ സംവിധാനം ചെയ്ത ചിത്രം 50 ദിവസം പിന്നിടുമ്പോഴും നിരവധി തിയറ്ററുകളില്‍ തുടരുന്നുണ്ട്. പൊങ്കല്‍ റിലീസായി ചിത്രത്തില്‍ നയന്‍താരയാണ് നായിക. മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ കൈയടി നേടിയ ചിത്രത്തില്‍ അനിഖയുടെ പ്രകടനവും ശ്രദ്ധ നേടി.
സത്യ ജ്യോതി ഫിലിംസ് നിര്‍മിച്ച ചിത്രത്തിന്റെ 50-ാം ദിവസത്തിന്റെ ആഘോഷങ്ങള്‍ക്ക് കൊട്ടും കുരവയുമായാണ് തല ആരാധകര്‍ എത്തിയത്. ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് അണിയറ പ്രവര്‍ത്തകരും തിയറ്ററിലെത്തി. സത്യ ജ്യോതി ഫിലിംസ് ആഘോഷത്തിന്റെ വിഡിയോ പുറത്തുവിട്ടിട്ടുണ്ട്.