കിരണ്‍ ആന്‍റണിയുടെ സംവിധാനത്തില്‍ മാത്യു തോമസ്, ഡിനോയ് പൗലോസ്, ലിജോമോള്‍ ജോസ് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ‘വിശുദ്ധ മെജോ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിര്‍വ്വഹിക്കുന്നു.
#VishudhaMejo Official Trailer Out Now. In Cinemas this August 5 !!https://t.co/pMTUHS86ha
— ForumKeralam (@Forumkeralam2) July 21, 2022
ഡിനോയ് പോലോസ് രചന നിര്‍വഹിച്ച ചിത്രത്തിന് ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം പകര്‍ന്നു. എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്. സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ.എസ്, സിദ്ധാര്‍ത്ഥന്‍. ശബ്ദമിശ്രണം- വിഷ്ണു സുജാതന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്,കല- നിമേഷ് താനൂര്‍, പി ആര്‍ ഒ-എ എസ് ദിനേശ്.