തമിഴിലെ ശ്രദ്ധേയനായ താരം വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി. വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് ഹൈദരാബാദിലാണ് നടന്നത്.
രാക്ഷസന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ ജനപ്രീതി നേടിയ വിഷ്ണു വിശാല്‍ ഈ വിജയത്തിനു പിന്നാലെ വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുകയായിരുന്നു. 2018ലായിരുന്നു വിവാഹ മോചനം. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. അല്‍പ്പദിവസങ്ങള്‍ക്കു മുമ്പാണ് വിവാഹക്കാര്യം വിഷ്ണു വിശാലും ജ്വാലയും വെളിപ്പെടുത്തിയത്. അതിനു മുന്‍പ് തന്നെ തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം ഇരുവരും വ്യക്തമാക്കിയിരുന്നു.
Tamil actor Vishnu Vishal and ace shuttler Jwala Gutta got married in a very private function held in Hyderabad.