തി.മി.രം ഏപ്രിൽ 29ന് നീസ്ട്രീമിൽ

നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധ നേടിയ തി.മി.രം പ്രദർശനത്തിനെത്തുന്നു. ഏപ്രില്‍ 29ന് നീ സ്ട്രീം പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ്. പേര് സൂചിപ്പിക്കുന്നതു പോലെ തിമിരം എന്ന രോഗത്തെ കുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടർ ജീവിത വികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. സുധാകരനുമായി നേരിട്ടുമല്ലാതെയും ഇടപെടുന്ന സ്ത്രീകൾ അയാളിലുണ്ടാക്കുന്ന ഉൾക്കാഴ്ച്ചയ്ക്ക് അറിഞ്ഞോ അറിയാതെയോ കാരണമാകുന്നു. പുരുഷ മേല്‍ക്കോയ്മയെയും സ്ത്രീപക്ഷ സമീപനത്തെയും ചിത്രം വിശകലനം ചെയ്യുന്നു

കെ കെ സുധാകരൻ, വിശാഖ് നായർ ,രചന നാരായണൻകുട്ടി, ജി സുരേഷ്കുമാർ , പ്രൊഫ.അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സുരേന്ദ്രൻ , കാർത്തിക, ആശാ നായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു.

ബാനർ – ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസ്, നിർമ്മാണം – കെ കെ സുധാകരൻ, രചന , എഡിറ്റിംഗ് , സംവിധാനം – ശിവറാംമണി, ഛായാഗ്രഹണം – ഉണ്ണി മടവൂർ , ഗാനരചന – അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ, സംഗീതം – അർജുൻ രാജ്കുമാർ , ലൈൻ പ്രൊഡ്യൂസർ – രാജാജി രാജഗോപാൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ബിജു കെ മാധവൻ, കല-സജീവ് കോതമംഗലം, ചമയം – മുരുകൻ കുണ്ടറ, കോസ്റ്റ്യും – അജയ് സി കൃഷ്ണ, സൗണ്ട് മിക്സ് – അനൂപ് തിലക്, ഡി ഐ കളറിസ്റ്റ് – ആർ മുത്തുരാജ്, സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകൻ – മൃതുൽ വിശ്വനാഥ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – നാസിം റാണി, രാമു സുനിൽ , റിക്കോർഡിസ്റ്റ് – രാജീവ് വിശ്വംഭരൻ , വി എഫ് എക്സ്- സോഷ്യൽ സ്ക്കേപ്പ്, ടൈറ്റിൽ ഡിസൈൻ – ജിസ്സൻ പോൾ, ഡിസൈൻസ് – ആൻഡ്രിൻ ഐസക്ക്, സ്റ്റിൽസ് – തോമസ് ഹാൻസ് ബെൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ .

Shivaram Mani directorial ThiMiRam is releasing in NeeStream platform on April 29th.

Latest Upcoming