കിസ്മതിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ഷൂട്ടിംഗ് എറണാകുളം വരാപ്പുഴയില്‍ ആരംഭിച്ചു. ഫ്രാന്‍സിസ് നെരോണയുടെ കഥയ്ക്ക് പി സി റഫീഖ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖം പ്രിയംവദ നായികയാകും. തൊട്ടപ്പന്‍ എന്ന പേരില്‍ തയാറാകുന്ന സിനിമ ഫ്രാന്‍സിസ് നെരോണയുടെ മുന്‍പ് പ്രസിദ്ധീകരിച്ച കഥകളില്‍ നിന്നാണ് ഒരുക്കുന്നത്.
റോഷന്‍ മാത്യൂ, ലാല്‍, മനോജ് കെ. ജയന്‍, ദിലീഷ് പോത്തന്‍, രഘുനാഥ് പാലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല എന്നിവര്‍ക്കൊപ്പം കൊച്ചിയില്‍ നിന്നുള്ള പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകും. കൊച്ചിയായിരിക്കും പ്രധാന ലൊക്കേഷന്‍. ക്യാമറ സുരേഷ് രാജന്‍. ജിതിന്‍ മനോഹര്‍ എഡിറ്റിംഗ് നിര്‍വഹിക്കുമ്പോള്‍ സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
കിസ്മതിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഷാനവാസ് സ്വന്തമാക്കിയിരുന്നു. ഷൈന്‍ നിഗമും ശ്രുതി നായരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫിസിലും വിജയം നേടി.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ