നടന്‍ വിജിലേഷിന് ആണ്‍കുഞ്ഞ്

നടന്‍ വിജിലേഷിന് ആണ്‍കുഞ്ഞ്

നടന്‍ വിജിലേഷിനും ഭാര്യ സ്വാതിക്കും ആണ്‍കുഞ്ഞ് പിറന്നു. വിജിലേഷ് തന്നെയാണ് ഇക്കാര്യം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിജിലേഷും സ്വാതിയും വിവാഹിതരായത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ഇപ്പോള്‍ സിനിമാ ലോകത്തു നിന്നുള്‍പ്പടെ നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഏദന്‍ എന്ന പേരാണ് പോസ്റ്റില്‍ വിജിലേഷ് കുഞ്ഞിന് നല്‍കിയിട്ടുള്ളത്.

‘മഹേഷിന്‍റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ സജീവമായ താരം പിന്നീവ് വിവിധ ചിത്രങ്ങളിലെ സ്വഭാവ, ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടി. ഇപ്പോള്‍ തിയറ്ററുകളിലുള്ള അജഗജാന്തരം ആണ് ഒടുവില്‍ റിലീസായ ചിത്രം. പീസ്, സല്യൂട്ട്, കൊത്ത് തുടങ്ങിയവയാണ് വിജിലേഷ് അഭിനയിച്ച ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.

Actor Vijilesh and his wife Swathi were blessed with a baby.

Latest Upcoming