
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് അച്ഛനുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ വിജയ് തന്‍റെ ഔദ്യോഗിക സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കുന്നു. തന്നെ അറിയിക്കാതെ അച്ഛന്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് എതിരേ പരസ്യമായി വിജയ് പ്രതികരിച്ചിരുന്നു. തന്‍റെ പേരും ചിത്രവും ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോള്‍ താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരാധകര്‍ക്ക് നേരിട്ട് അറിയിക്കുന്നതിന് ആരാധക സംഘടനയുടെ ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ്.
നടന്‍റെ അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശങ്ങളും ഇനി മുതൽ ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധകസംഘടനയുടെ ചുമതല വഹിക്കുന്ന എൻ. ആനന്ദ് അറിയിച്ചു. യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിഴുപുരത്ത് എൻ. ആനന്ദ് വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചർച്ച നടത്തി. ആനന്ദാണ് വിജയ്യെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുമ്പ് ചന്ദ്രശേഖർ ആരോപിച്ചിരുന്നു.
Actor Vijay’s fans organization started a YouTube channel. Vijay’s split with his father is widening.