‘ബീസ്റ്റ്’ റിലീസ് പ്രഖ്യാപിച്ചു, വിജയ് ചിത്രമെത്തുക ഏപ്രിലില്‍

‘ബീസ്റ്റ്’ റിലീസ് പ്രഖ്യാപിച്ചു, വിജയ് ചിത്രമെത്തുക ഏപ്രിലില്‍

തമിഴ് സൂപ്പര്‍ താരം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ബീസ്റ്റ്’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഏപ്രില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. വിജയിന്‍റെ 65-ാം ചിത്രം എന്ന നിലയില്‍ നേരത്തേ ദളപതി 65 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രം സണ്‍ പിക്ചേര്‍സ് ആണ് നിര്‍മിക്കുന്നത്. ഏപ്രില്‍ 14ന് തമിഴ് പുതുവത്സരത്തില്‍ ചിത്രം പുറത്തിറക്കാനാണ് പദ്ധതി.

മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിജയ് നായകനാകുന്ന ചിത്രം നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡേ ആണ് നായിക


ഷൈന്‍ ടോം ചാക്കോയും ഈ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഷൈനിന്റെ ആദ്യ അന്യഭാഷാ ചിത്രമാണിത്. വന്‍ ബജറ്റിലാണ് ചിത്രം തയാറാകുന്നത്. മലയാളി താരം അപര്‍ണാ ദാസും പ്രധാന വേഷത്തിലുണ്ട്.

Thalapathy VIjay starrer Beast will release on April as per the new poster. The Nelson Dileep Kumar directorial is producing by Sun Pictures.

Latest Other Language