Select your Top Menu from wp menus
New Updates

മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ല, വിശദീകരണവുമായി വിജയ് യേശുദാസ്

വനിത മാഗസിന് നല്‍‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്ന് വിശദീകരിച്ച് ഗായകന്‍ വിജയ് യേശുദാസ്. പാട്ട് നിര്‍ത്തുകയാണെന്നോ മലയാളത്തില്‍ പാടില്ലെന്നോ പറഞ്ഞിട്ടില്ലെന്നും മാര്‍ക്കറ്റിംഗിന് വേണ്ടിയാകും ഇത്തരത്തില്‍ തലക്കെട്ട് നല്‍കിയതെന്നും വിജയ് യേശുദാസ് പറയുന്നു.

“അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരു ഭാഗം മാത്രം എടുത്താണ് പ്രചരിപ്പിച്ചത്. അത് അവരുടെ മാര്‍ക്കറ്റിങ് രീതിയായിരിക്കാം. ആ ആര്‍ട്ടിക്കിള്‍ മുഴുവനായി വായിച്ചാല്‍ മനസിലാകും ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന്. അത് വായിപ്പിക്കാന്‍ വേണ്ടിയാണല്ലോ ഇങ്ങനെ ഒരു തലക്കെട്ട് അവര്‍ കൊടുത്തത്. ആ ഒരു ഭാഗം മാത്രമെടുത്ത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഞാന്‍ പാട്ട് നിര്‍ത്തുകയാണെന്നൊക്കെ പ്രചരിപ്പിച്ചു.

മലയാള ഗാനങ്ങള്‍ കുറച്ചുകൂടി സൂക്ഷിച്ച് തെരഞ്ഞെടുക്കും എന്നായിരുന്നു പറഞ്ഞത്. അര്‍ഹിക്കുന്ന പരിഗണനയാണ് ലഭിക്കേണ്ടത്. നല്ല ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകര്‍ ഉള്‍പ്പടെ പ്രായമാകുമ്പോള്‍ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്, അല്ലെങ്കില്‍ ഒരു കുടിലില്‍ താമസിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞര്‍ക്ക് എന്തിന് വരണം എന്നുള്ളതാണ്.” ഒരു എഫ്എം ചാനലിനോട് വിജയ് യേശുദാസ് പ്രതികരിച്ചു.

Vijay Yesudas clarified on his stand on the recent controversial interview for Vanitha Magazine. He is saying that, he nevwr said that he is going to stop singing in Malayalam.

Previous : കാര്‍ത്തിക്ക് ആണ്‍കുഞ്ഞ്, ജീവിതം മാറിമറിഞ്ഞെന്ന് താരം

Related posts