വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു സ്‌പോര്‍ട്‌സ് താരമായി വിജയ് സേതുപതി എത്തുന്നു. നവാഗതനായ പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വോളിബോള്‍ താരമായാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. മുമ്പ് വെണ്ണില കബഡി കുഴു എന്ന ചിത്രത്തില്‍ അതിഥി താരമായി വോളിബോള്‍ കളിക്കാരനായി വിജയ് സേതുപതി അഭിനയിച്ചിട്ടുണ്ട്.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. നിലവില്‍ സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് വിജയ് സേതുപതി ഉള്ളത്.