New Updates
  • മോഹന്‍ലാല്‍ ലൂസിഫര്‍ ഡബ്ബിംഗ് തുടങ്ങി

  • ഇന്ദുഗോപന്റെ രചനയില്‍ ജൂഡ് അന്തോണി ചിത്രം

  • ധ്രുവിന്റെ വര്‍മയ്ക്ക് സംഭവിച്ചതെന്ത്? സംവിധായകന്‍ ബാല പറയുന്നതിങ്ങനെ

  • ബ്രദേഴ്‌സ് ഡേ ഒരുങ്ങുന്നത് 15 കോടിയില്‍, നിര്‍മാണം പ്രിഥ്വിയും ലിസ്റ്റിന്‍ സ്റ്റീഫനും

  • ആദിവാസി കുടുംബങ്ങള്‍ മഞ്ജു വാര്യരുടെ വീടിനു മുന്നില്‍ പ്രതിഷേധിക്കുന്നു

  • അണ്ടര്‍ വേള്‍ഡ് മാസ് പ്രതികാര കഥ- ആസിഫ് അലി

  • യാത്രയുടെ വിജയത്തില്‍ എന്‍ടിആറിനെ അപമാനിക്കരുതെന്ന് മഹി വി രാഘവ്

  • ഹാപ്പി സര്‍ദാറില്‍ ജാവേദ് ജഫ്രിക്കൊപ്പം കാളിദാസ് ജയറാം

  • രംഗീല ലൊക്കേഷനില്‍ അടിച്ചുപൊളിച്ച് സണ്ണി ലിയോണ്‍- ലൊക്കേഷന്‍ വിഡിയോകള്‍

4 വര്‍ഷം മുമ്പ് 500 രൂപ മിനിമം ബാലന്‍സില്ല, ഇപ്പോള്‍ ഫോബ്‌സ് പട്ടികയില്‍- വിജയ് ദേവ്‌രകൊണ്ട പറയുന്നു

ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ പ്രതീക്ഷ നല്‍കുന്ന യുവതാരമാണ് വിജയ് ദേവ്‌രകൊണ്ട. അര്‍ജ്ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് നടനെന്ന നിലയിലും താരം എന്ന നിലയിലും അദ്ദേഹം മൂല്യമുയര്‍ത്തിയത്. ഈ ചിത്രത്തിലൂടെ തെന്നിന്ത്യയിലാകെ ആരാധകരെ പിടിച്ചുപറ്റാന്‍ വിജയ് ദേവ്‌രകൊണ്ടയ്ക്ക് സാധിച്ചു. നോട്ട എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തമിഴിലും താരം അരങ്ങേറി. ഇപ്പോള്‍ 30 വയസിനു താഴെയുള്ള സെലിബ്രിറ്റികളുടെ ഫോബ്‌സ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് 29 കാരനായ വിജയ് ദേവ്‌രകൊണ്ട. ഈ അവസരത്തില്‍ 4 വര്‍ഷം മുമ്പുള്ള ഒരു സാഹചര്യം ഓര്‍ത്ത് ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം.


ആന്ധ്ര ബാങ്കിലെ എക്കൗണ്ട് 500 രൂപ മിനിമം ബാലന്‍സ് സൂക്ഷിക്കാനാകാത്തതു കൊണ്ട് ലോക്ക് ചെയ്യപ്പെട്ടു. ’30 വയസിനു മുമ്പ് തന്നെ സെറ്റില്‍ഡ് ആകണമെന്നാണ് അച്ഛന്‍ പറഞ്ഞത്. മാതാപിതാക്കള്‍ ആരോഗ്യത്തോടെയും നമ്മള്‍ യുവത്വത്തോടെയും ഇരിക്കുമ്പോള്‍ വിജയം ആസ്വദിക്കാനാണത്. നാലുവര്‍ഷം കഴിഞ്ഞു, ഫോബ്‌സിന്റെ 30ന് താഴെയുള്ള 100 സെലിബ്രിറ്റികളുടെ പട്ടികയില്‍’ വിജയ് ദേവ്‌രകൊണ്ടയുടെ ട്വീറ്റ് ഇങ്ങനെയാണ്.

Previous : മമ്മൂട്ടിയുടെ യാത്ര- മലയാളം ട്രെയ്‌ലര്‍ കാണാം

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *