അര്‍ജ്ജുന്‍ റെഡ്ഡി, ഗീതാ ഗോവിന്ദം എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധേയനായ വിജയ് ദേവ്രകൊണ്ട തന്റെ ആദ്യ തമിഴ് ചിത്രം നോട്ടയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ഒക്‌റ്റോബര്‍ 5നാണ് നോട്ട തിയറ്ററുകളിലെത്തുന്നത്. ഇതിനിടെ സൂര്യയും വിജയ് ദേവ്രകൊണ്ടയും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കോളിവുഡ് മാധ്യമങ്ങളില്‍ വന്നിരുന്നു.
ഇപ്പോള്‍ നോട്ടയുടെ പ്രചാരണ പരിപാടികള്‍ക്കിടെ ഇത്തരമൊരു ആലോചന നടക്കുന്നത് വിജയ് ദേവ്രകൊണ്ട സ്ഥിരീകരിച്ചിരിക്കുകയാണ്. സൂര്യക്കൊപ്പമുള്ള ഒരു സിനിമ ചെയ്യാനുള്ള ആശയവുമായി ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും വിജയ് ദേവ്രകൊണ്ട പറയുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ