വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ‘ലൈഗര്‍’-ന്‍റെ ട്രെയിലർ !!!

വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ‘ലൈഗര്‍’-ന്‍റെ ട്രെയിലർ !!!

പ്രശസ്ത സംവിധായകൻ പൂരി ജഗന്നാഥ്‌ യുവതാരം വിജയ് ദേവരകൊണ്ട – അനന്യ പാണ്ഡേ എന്നിവരെ നായികാ നായകൻമാരാക്കി ഒരുക്കുന്ന ചിത്രമാണ് ലൈഗർ. ബോളിവുഡ് സംവിധായകൻ കരൻ ജോഹറും നടി ചാർമി കൗറും ചേർന്നു നിർമ്മിക്കുന്ന ചിത്രം 5 ഭാഷകളിൽ പാൻ ഇന്ത്യൻ റീലീസായി ഓഗസ്റ്റ് 25നു തീയേറ്ററുകളിലെത്തും. മുഴുനീള ആക്ഷൻ എന്റെർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ ഒരു കിക്ക് ബോക്സറായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ചിത്രത്തിന്റെ ട്രൈലർ 5 ഭാഷകളിലായി റിലീസ് ചെയ്ത് മണിക്കൂറിനകം ഇന്റർനെറ്റിൽ റെക്കോർഡുകൾ തീർക്കുകയാണ്. ട്രൈലർ ഇറങ്ങിയതോടെ ചിത്രത്തിന്റെ പ്രതീക്ഷകൾ വീണ്ടും ഉയരുകയാണന്നാണ് പ്രേക്ഷകാഭിപ്രായങ്ങൾ.
https://youtu.be/EqXnD5eUbIA
അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ലൈഗർ – സാലാ ക്രോസ് ബ്രീഡ് എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. ഒരു ചായക്കടക്കാരനില്‍നിന്നു ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൻ ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ അൻപതു ശതമാനത്തിലധികം യു എസ് ലാണ് ചിത്രീകരിച്ചത്. പുറത്തിറങ്ങി അൽപ സമയത്തിനുള്ളിൽ തന്നെ ട്രൈലർ തരംഗമായി മാറിയിരിക്കുകയാണ്. അനന്യ പാണ്ഡേ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ രമ്യാ കൃഷ്ണനും ഒരു മുഖ്യ വേഷത്തിലെത്തുന്നു. വാർത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Latest Other Language Trailer Video