പ്രശസ്ത നടീ -നടൻമാരായ ഐശ്വര്യയും നലീഫും ചേർന്ന് ഉരു സിനിമയിലെ ‘കണ്ണീർ കടലിൻ’ എന്ന് തുടങ്ങുന്ന ഗാനം ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തിറക്കി. സായി ബാലനാണ് ഗാനം ആലപിച്ചിരിക്കുന്നത് .പ്രഭാ വർമ്മയുടെ വരികൾക്ക് കമൽ പ്രശാന്ത് ഈണം നൽകി.
https://t.co/QOvp0HGvug
— cinema keralam (@silmacine) February 27, 2023
ഗാനം മില്ലേനിയം യു ട്യൂബ് ചാനലിൽ ലഭ്യമാണ്. ഉരു കേരളത്തിലെ പ്രധാന തീയേറ്ററുകളിൽ മാർച്ച് 3 മുതൽ പ്രദർശനത്തിനെത്തും. ഇ എം അഷ്‌റഫ് സംവിധാനം നിർവഹിച്ച ഉരുവിന്‍റെ നിർമ്മാണം മൻസൂർ പള്ളൂരാണ് .